കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ല്‍ ഇ ​ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 25, 2022 11:01 PM IST
കോ​വ​ളം: കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഇ ​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ നി​ർ​വ​ഹി​ച്ചു. ഓ​ഫീ​സ് വ്യ​വ​ഹാ​ര​ങ്ങ​ളെ ക​ട​ലാ​സി​ല്‍​നി​ന്നും ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് മാ​റ്റി​യാ​ലും അ​തി​ന്‍റെ ഗു​ണ​വും വേ​ഗ​വും വ​കു​പ്പി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ സ​മൂ​ഹം കാ​ര്യ​ക്ഷ​മ​ത പു​ല​ര്‍​ത്തി​യെ മ​തി​യാ​കൂ എ​ന്നും അ​ല്ലെ​ങ്കി​ല്‍ ഈ ​സം​വി​ധാ​ന​വും ജ​ല​രേ​ഖ​യാ​കു​മെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ പ​റ​ഞ്ഞു. വ​ലി​യ​തു​റ​യി​ലെ മാ​രി​ടൈം ബോ​ർ​ഡ് ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍.​എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ഷ​ണ​ല്‍ ഇ ​ഗ​വ​ര്‍​ണ​ന്‍​സ് പ്ലാ​നി​ന്‍റെ കീ​ഴി​ലു​ള്ള മി​ഷ​ന്‍ മോ​ഡ് പ്രോ​ജ​ക്ടാ​ണ് ഈ ​ഓ​ഫീ​സ്. നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്‍റ​ര്‍ നി​ര്‍​മി​ച്ച ഈ ​സോ​ഫ്‌​റ്റ്‌​വേ​ര്‍ സം​വി​ധാ​നം കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി 8.39 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ഫ​ണ്ടു​മാ​ണ് സ​ര്‍​ക്കാ​ര്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള സ്റ്റേ​റ്റ് ഐ​ടി മി​ഷ​ന്‍, നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് സെ​ന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍, കെ ​സ്വാ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍ എ​ന്നീ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് ഈ ​പ്രോ​ജ​ക്ട് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.
മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഈ ​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ആ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് വ​ലി​യ​തു​റ​യി​ലെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ളി​ലും ര​ണ്ട് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വിം​ഗു​ക​ളി​ലും മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ബാ​ക്കി​യു​ള്ള എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ഇ ​ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​നാ​ണ് തീ​രു​മാ​നം. ബോ​ർ​ഡ് സി​ഇ​ഒ സ​ലീം​കു​മാ​ര്‍ , അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​പി അ​ന്‍​വ​ര്‍ സാ​ദ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.