വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​തെ റ​സ​ൽ​പു​രം- ശാ​ന്തി​പു​രം റോ​ഡ്
Thursday, May 26, 2022 12:02 AM IST
കാ​ട്ടാ​ക്ക​ട : നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ റ​സ്‌​സ​ൽ​പു​രം​ശാ​ന്തി​പു​റം റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും പ​രി​ഹാ​രം കാ​ണാ​നാ​യി​ല്ല​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തു മൂ​ലം കാ​ൽ​ന​ട യാ​ത്ര​പോ​ലും സാ​ധ്യ​മാ​കു​ന്നി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് ന​ട​ന്ന ന​വീ​ക​ര​ണ​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ക്കം കൂ​ട്ടി ടാ​ർ ചെ​യ്തതാണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നു​വേ​ണ്ടി നി​ർ​മി​ച്ചി​രു​ന്ന ഓ​ട സ്വ​കാ​ര്യ കൈ​യേ​റ്റ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച​തി​നാ​ലാ​ണ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സ്ഥ​ലം വ​ന്നു പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ട പു​നഃ​സ്ഥാ​പി​ക്കാ​നോ, വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത​മാ​യി പ​രി​ഹാ​രം കാ​ണാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി വ​ള​രെ കു​റ​ച്ചു സ​ർ​വീ​സ് മാ​ത്രം ന​ട​ത്തു​ന്ന പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​ർ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന​ത് സ​മാ​ന്ത​ര വാ​ഹ​ന​ങ്ങ​ളെ​യും ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണ്. എ​ന്നാ​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം നാ​മ​മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​മാ​ന്ത​ര സ​ർ​വീ​സും ഇ​പ്പോ​ൾ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ഴ ശ​ക്ത​മാ​യാ​ൽ സ്കൂ​ൾ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ട​ക്ക​മു​ള്ള​വ​രെ ഇ​ത് വ​ലി​യ തോ​തി​ൽ ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.