30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ര​ക്ഷ​പ്പെ​ടു​ത്തി
Friday, May 27, 2022 11:04 PM IST
വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​വും 30 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ര​ക്ഷ​പ്പെ​ടു​ത്തി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ പെ​രു​മാ​തു​റ സ്വ​ദേ​ശി​യു​ടെ തൗ​ഫി​ക്ക് എ​ന്ന വ​ള്ള​മാ​ണ് വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. ശ​ക്ത​മാ​യ ക​ട​ല​ടി​യി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു വ​ള്ളം. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റി​ലെ സി​പി​ഒ വി​നോ​ദ് , ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ ശ​ശി, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ര​യ്ക്കെ​ത്തി​ച്ചു.​തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ വ​ള്ള​ത്തെ കെ​ട്ടി​വ​ലി​ച്ച് വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു.