കോ​ട​തി​യി​ൽ നി​ന്നു മ​ട​ങ്ങും വ​ഴി പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു; പ്ര​തി​ക​ൾ​ക്കെ​തി​രേ പു​തി​യ കേ​സ്
Friday, May 27, 2022 11:41 PM IST
കി​ളി​മാ​നൂ​ർ : കോ​ട​തി​യി​ൽ നി​ന്നും കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച മോ​ഷ​ണ കേ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പു​തി​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മോ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് ഷാ​ൻ, അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​ന​ന്ത​ൻ, ഷി​ഫാ​ൻ എ​ന്നി​വ​രാ​ണ് ക​ട​യ്ക്ക​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മ​ട​ങ്ങു​ന്ന വ​ഴി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് തി​രു​വ​ന​ന്ത​പു​രം സി​റ്റി എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​ത്.
കോ​ട​തി​യി​ൽ നി​ന്നും മ​ട​ങ്ങും വ​ഴി പ്ര​തി​ക​ൾ​ക്ക് ബീ​ഡി വാ​ങ്ങി ന​ൽ​കി​യി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ബ​സി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പ്ര​തി​ക​ൾ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് ബ​സ് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.
ബ​സ് കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ക്കി​യ​ത്. സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ൾ പ്ര​തി​ക​ളി​ലൊ​രാ​ൾ റി​സ​പ്ഷ​നി​ൽ ഇ​രു​ന്ന സ്റ്റേ​ഷ​ൻ വ​ക ടാ​ബ് നി​ല​ത്ത് എ​റി​ഞ്ഞു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക്കെ​തി​രേ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ന് പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​നി​ര​യാ​യ പോ​ലീ​സു​കാ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.