മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ൻ ആ​മ​ക​ൾ വ​ല​യി​ൽ
Friday, May 27, 2022 11:41 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തു നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ട് ആ​മ​ക​ൾ കു​ടു​ങ്ങി. ക​ര​യി​ൽ എ​ത്തി​ച്ച ഇ​രു​പ​ത്ത​ഞ്ച് കി​ലോ​ഗ്രാം വീ​തം ഭാ​ര​മു​ള്ള ര​ണ്ട് ലോ​ഗ​ർ ഹെ​ഡ് സീ ​ട​ർ​ട്ടി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​ക​ളെ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നിടെ ല​ഭി​ച്ച​ത്. ഇ​വ​യെ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ആം​ബു​ല​ൻ​സി​ൽ ഉ​ൾ​ക്ക​ട​ലി​ൽ എ​ത്തി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് തു​റ​മു​ഖ​ത്തെ പ​ഴ​യ വാ​ർ​ഫി​ന് സ​മീ​പം അ​ടു​പ്പി​ച്ച വ​ള്ള​ത്തി​ൽ നി​രോ​ധി​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​ക​ൾ എ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. തീ​ര​ദേ​ശ സ്റ്റേ​ഷ​നി​ൽ നി​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ദി​ലീ​പ് കു​മാ​ർ, സി​പി​ഒ ഗി​രീ​ഷ്, ലൈ​ഫ് ഗാ​ർ​ഡ് പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​മ​ക​ളെ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഉ​ൾ​ക​ട​ലി​ൽ കൊ​ണ്ടു​പോ​യി തു​റ​ന്നു​വി​ട്ടു.