മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു
Friday, June 24, 2022 1:52 AM IST
കാ​ട്ടാ​ക്ക​ട: മാ​റ​ന​ല്ലൂ​ർ ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ കാ​ട്ടാ​ക്ക​ട ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു വി​ഭാ​ഗം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തു​ള​സീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​പ​ത് ഘ​ട്ട​ത്തി​ൽ ര​ക്ഷ​നേ​ടാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ, ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നു രക്ഷപെടുന്നതിനും ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​ന്നു​ള്ള തീ​പി​ടി​ത്ത​ത്തി​ൽ നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​രി​ശീ​ലി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി മാ​യ​ന്പ​റ​ന്പി​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സു​ബി​ൻ കോ​ട്ടൂ​ർ സി​എം​ഐ, ല​ളി​ത കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.