പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Saturday, June 25, 2022 11:48 PM IST
വി​തു​ര : രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഒാ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തകർത്തതിൽ പ്രതിഷേധിച്ച് കോ​ൺ​ഗ്ര​സ് വി​തു​ര, ആ​ന​പ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​തു​ര​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. തേ​വി​യോ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി അം​ഗം എ​സ്. കു​മാ​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​ഡി.​ഷി​ബു​രാ​ജ്, വി​ഷ്ണു ആ​ന​പ്പാ​റ, ഒ.​ശ​കു​ന്ത​ള, പ​ഞ്ചാ​യ​ത്ത് അം​ഗം സു​രേ​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.