ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, June 25, 2022 11:48 PM IST
നേ​മം: എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം യൂ​ണി​വേ​ഴ്സി​റ്റി സ​മ​ത്വ​പ​ദ്ധ​തി പ്ര​കാ​രം പാ​പ്പ​നം​കോ​ട് ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ എ​ൻ​ജി​നി​യ​റിം​ഗ്കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ലാ​പ്ടോ​പ്പ് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌​സി​ടി കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വ് റോ​ജാ എ​സ്. രാ​ജ​നെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ: ​വി. ശ്യാം ​പ്ര​കാ​ശ്, കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ദി​ത്യ ശ്രീ​നി​ധി, ഡോ. ​എ​സ്.​എ​ച്ച്. അ​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.