ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, June 26, 2022 1:20 AM IST
കാ​രേ​റ്റ് : വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ഞ്ഞാ​റ​മൂ​ട് മേ​ലാ​റ്റു​മൂ​ഴി ജി​താ ഭ​വ​നി​ൽ ശ​ ശി​ധ​ര​ൻ (65), ഭാ​ര്യ സു​ജാ​ത (60) എ​ന്നി​വ​രെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ പു​റ​ത്ത് പോ​യി​ട്ട് വ​ന്ന മ​ക​ളാ​ണ് ഇ​വ​രെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ക്ക​ൾ : അ​നി​ത, അ​ശ്വ​തി . മ​രു​മ​ക്ക​ൾ : ജി​ജീ​ഷ്, ഷാ​ജി.