ബ്രൂ​വ​റി അ​ഴി​മ​തിക്കേസ്: വി​ജി​ല​ൻ​സ് ഹ​ർ​ജി​യി​ൽ വി​ധി നാ​ളെ
Wednesday, June 29, 2022 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​ർ ബ്രൂ​​​വ​​​റി​​​യും ഡി​​​സ്റ്റി​​​ല​​​റി​​​യും അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ധി പ​​​റ​​​യു​​​ന്ന​​​ത് നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​ണു വി​​​ധി പ​​​റ​​​യു​​​ക.
സ​​​മാ​​​ന​​​മാ​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളു​​​ക​​​യും സു​​​പ്രീം കോ​​​ട​​​തി ഭേ​​​ദ​​​ഗ​​​ത്തി അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​നു​​​മ​​​തി സ​​​ർ​​​ക്കാ​​​ർ നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ന് ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ സാ​​​ധു​​​ത​​​യു​​​മി​​​ല്ലെ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് നി​​​ല​​​പാ​​​ട്.
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ താ​​​ല്പ​​​ര്യ പ്ര​​​കാ​​​രം മു​​​ൻ എ​​​ക്സൈ​​​സ് ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ ബ്രൂ​​​വ​​​റി​​​യും ഡി​​​സ്റ്റി​​​ല​​​റി​​​യും അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത് അ​​​ഴി​​​മ​​​തി​​​യാ​​​ണെ​​​ന്നാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ ആ​​​രോ​​​പ​​​ണം.