നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ഇബി സെ​ക്‌ഷന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം
Friday, July 1, 2022 11:37 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ കാ​റ്റി​ലും മ​ഴ​യി​ലു​മാ​യി കെ​എ​സ്ഇ​ബി നെ​യ്യാ​റ്റി​ൻ​ക​ര ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും 11 കെ​വി ലൈ​നി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചു.
കി​ളി​യോ​ട്, പു​ന്ന​യ്ക്കാ​ട്, അ​മ​ര​വി​ള തുടങ്ങിയ​ സ്ഥല ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു. പ​ല​യി​ട​ത്തും വൈ​ദ്യു​ത ക​മ്പി​ക​ൾ പൊ​ട്ടി​വീ​ണ​താ​യും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വൈ​ദ്യു​ത വി​ത​ര​ണ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ഞ്ഞി​രം​കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ പ​രി​ധി​യി​ലെ നെ​ല്ലി​മൂ​ട്, കാ​ഞ്ഞി​രം​കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് സ​മീ​പം വൈ​ദ്യു​ത ക​മ്പി​ക​ൾ​ക്ക് മേ​ൽ മ​ര​ങ്ങ​ൾ വീ​ണ​ത് മ​ണി​ക്കൂ​റോ​ളം വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. നെ​യ്യാ​റ്റി​ൻ​ക​ര ഓ​ല​ത്താ​ന്നി​ക്കു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​പ​രി​സ​ര​ത്തെ മാ​വ് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​ന്‍റെ മു​ക​ളി​ലേ​യ്ക്കു വീ​ണു. ആ​ള​പാ​യ​മി​ല്ലെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.