പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ല്‍ നീ​ര്‍​ത്ത​ടാ​ധി​ഷ്ഠി​ത മാ​സ്റ്റ​ര്‍ പ്ലാ​ന്‍
Sunday, July 3, 2022 12:11 AM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ല്‍ മ​ണ്ണ്- ജ​ല- സം​ര​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നീ​രു​റ​വ​ക​ളേ​യും, നീ​ര്‍​ച്ചാ​ലു​ക​ളും കു​ള​ങ്ങ​ളും മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര നീ​ര്‍​ത്ത​ട പ​ദ്ധ​തി ഭൂ​പ​ട സ​ര്‍​വേ​യ്ക്ക് തു​ട​ക്ക​മാ​യി.

"തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൈ​ല​പൊ​റ്റ , മ​ണ്ണ​റ​ക്കേ​ണീ, പാ​ല്‍​ക്കു​ള​ങ്ങ​ര, വാ​ഴ​വി​ള പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പെ​ടു​ത്തി രൂ​പീ​ക​രി​ച്ച ക്ല​സ്റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ​മ​ഗ്ര നീ​ര്‍​ത്ത​ടാ​ധി​ഷ്ഠി​ത ഭൂ​പ​ട സ​ര്‍​വേ​യു​ടെ​യും ജ​ല​സ​ഭ​ക​ളു​ടെ​യും വാ​ര്‍​ഡ് ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ക്ക​ണം മ​ധു, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ആ​തി​ര, ഷി​ബു കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.