"ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്'പദ്ധതി ഉദ്ഘാടനം ചെയ്തു
Sunday, July 3, 2022 12:11 AM IST
നെ​ടു​മ​ങ്ങാ​ട്: ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ര​ശു​പ​റ​മ്പ് ക​ർ​ഷ​ക സ​ഹാ​യി ഗ്ര​ന്ഥ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' എ​ന്ന പ​ദ്ധ​തി കേ​ര​ള ക​ർ​ഷ​ക സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​നാ​ട് കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ജ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി പി.​ജി. പ്രേ​മ​ച​ന്ദ്ര​ൻ, പി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ക​ർ​ഷ​ക​ർ​ക്ക് പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ചെ​യ്തു.