ത​ത്തി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
Sunday, August 7, 2022 11:19 PM IST
നി​ല​മാ​മൂ​ട്: തൃ​പ്പ​ല​വൂ​ർ ത​ത്തി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽപ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഇ​ട​വ വി​കാ​രി ഫാ. ​ജോ​ൺ​പോ​ൾ കു​രി​ശി​ങ്ക​ൽ കൊ​ടി​യേ​റ്റും. 6.30ന് ​ഫാ.​നെ​ൽ​സ​ൺ തി​രു​നി​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഇ​ന്ന് മു​ത​ൽ ശ​നി​വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ബൈ​ബി​ൾ പാ​രാ​യ​ണം, ജ​പ​മാ​ല, വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ന​ട​ക്കു​ന്ന കു​ടം​ബ ന​വീ​ക​ര​ണ ധ്യാ​ന​ദി​വ്യ​ബ​ലി ഫാ. ​യേ​ശു​ദാ​സ്, ഫാ, ​പോ​ൾ ബാ​ബു, ഫാ. ​വ​ർ​ഗീ​സ് ഹൃ​ദ​യ ദാ​സ​ൻ എ​ന്നി​വ​ർ ന​യി​ക്കും.ശ​നി വൈ​കു​ന്നേ​രം ആ​റി​ന് സ്നേ​ഹ​വി​രു​ന്ന്, 7.30ന് ​ക​ലാ​വി​രു​ന്ന്, ഞാ​യ​ർ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന തി​രു​നാ​ൾ ദി​വ്യ​ബ​ലി ഫാ. ​ജോ​സ​ഫ് രാ​ജേ​ഷി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​അ​നീ​ഷ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് മ​ത​ബോ​ധ​നം, ബി​സി​സി, കെ​സി​വൈ​എ​മ്മി​ന്‍റെ​യും സം​യു​ക്ത വാ​ർ​ഷി​കാ​ഘോ​ഷം.