മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​ർ​ക്കം: കോ​ടാ​ലി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, August 8, 2022 11:14 PM IST
ക​ഴ​ക്കൂ​ട്ടം : സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ മ​ദ്യ​പി​ച്ച് വാ​ക്കു ത​ർ​ക്ക​ത്തി​നി​ട​യി​ലു​ണ്ടാ​യ ആ​ക്ര​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്.
കോ​ടാ​ലി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നെ​ഹ്റു ജം​ഗ്ഷ​ൻ സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ (52) ചി​കി​ത്സ​തേ​ടി.​സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്താ​യ പ​ള്ളി​ത്തു​റ സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് തോ​മ​സ് (49)നെ ​ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മേ​നം​കു​ളം എ​ഫ്ബി ഐ ​ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ ക​നാ​ൽ തോ​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.50 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ഓ​ർ​ഡി​ന​ൻ​സ് രാ​ജ്
അ​വ​സാ​നി​പ്പി​ക്ക​ണം:
ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ത്ര​​​യു​​​മ​​​ധി​​​കം ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ഇ​​​റ​​​ക്കി​​​യി​​​ട്ടി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ൽ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് രാ​​​ജാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. 2021-ൽ ​​​മാ​​​ത്രം 142 ഓ​​​ർ​​​സി​​​ന​​​ൻ​​​സു​​​ക​​​ളാ​​​ണ് ഇ​​​റ​​​ക്കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ 11 ഓ​​​ർ​​​ഡി​​​ന​​​ൻ​​​സു​​​ക​​​ൾ ഇ​​​റ​​​ക്കാ​​​നു​​​ള്ള ത​​​ത്ര​​​പ്പാ​​​ടി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ. ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന​​​തി​​​നു തെ​​​ളി​​​വാ​​​ണ് പോ​​​ലീ​​​സി​​​ന് അ​​​മി​​​താ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ്. ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ മ​​​റ്റൊ​​​രു ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ലൂ​​​ടെ അ​​​ത് പി​​​ൻ​​​വ​​​ലി​​​ച്ച​​​ത് ആ​​​രും മ​​​റ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.