നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ​ക്കാ​യി പ്ര​ഭാ​ഷ​ണം
Monday, August 8, 2022 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ആ​സാ​ദി​കാ അ​മൃ​ത് മ​ഹോ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി നാ​ളെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ​ക്കാ​യി പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ന​ട​ത്തും.
വൈ​കു​ന്നേ​രം മൂ​ന്നി​നു നി​യ​മ​സ​ഭാ​സ​മു​ച്ച​യ​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി മെ​മ്പേ​ഴ്സ് ലോ​ഞ്ചി​ൽ ഇ​ന്ത്യ എ​ന്ന ആ​ശ​യം "ഭ​ര​ണ​ഘ​ട​ന​യും വാ​ർ​ത്ത​മാ​ന​കാ​ല യാ​ഥാ​ർ​ഥ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കും.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. പ്ര​ഭാ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
നി​യ​മ​സ​ഭാ മ്യൂ​സി​യം, ലൈ​ബ്ര​റി വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി 20 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​യ​മ​സ​ഭാ​സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ, ഫോ​ട്ടോ, പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും.