പ​ന​ങ്ങോ​ട്ടേ​ല​യി​ല്‍ ഹൈ​ടെ​ക് പോ​ളി​ഹൗ​സ് കൃ​ഷി​ക്ക് തു​ട​ക്കം
Monday, August 8, 2022 11:37 PM IST
നെ​ടു​മ​ങ്ങാ​ട്: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന "ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ​ന​ങ്ങോ​ട്ടേ​ല വൃ​ദ്ധ സ​ദ​ന​ത്തി​ന് സ​മീ​പ​ത്തെ ഹൈ​ടെ​ക് പോ​ളി​ഹൗ​സി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ആ​സൂ​ത്ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക പോ​ളി​ഹൗ​സ് നി​ര്‍​മി​ച്ച​ത്.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​എ​സ്. ശ്രീ​ജ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്. ര​വീ​ന്ദ്ര​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്. സി​ന്ധു, പി. ​ഹ​രി​കേ​ശ​ന്‍ നാ​യ​ര്‍, പി. ​വ​സ​ന്ത​കു​മാ​രി, ബി. ​സ​തീ​ശ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​ജി​ത, പു​ലി​പ്പാ​റ കൃ​ഷ്ണ​ന്‍, പു​ങ്കു​മൂ​ട് അ​ജി, സു​മ​യ്യ മ​നോ​ജ്, സം​ഗീ​താ രാ​ജേ​ഷ്, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബൈ​ജു സൈ​മ​ണ്‍, ശ്രീ​ല​ത, ജോ​മി ജേ​ക്ക​ബ്, പി. ​സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.