കേ​ശ​വ​ദാ​സ​പു​ര​ത്തെ വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​യെ ഇ​ന്ന് എ​ത്തി​ക്കും
Tuesday, August 9, 2022 11:04 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ശ​വ​ദാ​സ​പു​ര​ത്ത് റി​ട്ട. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ മ​നോ​ര​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ബം​ഗാ​ൾ ജ​ൽ​പാ​യി​കു​ടി സ്വ​ദേ​ശി ആ​ദം അ​ലി (21) യെ ​ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ചെ​ന്നൈ​യി​ലെ​ത്തി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ട്രാ​ൻ​സി​സ്റ്റ് വാ​റ​ന്‍റ് കൈ​പ്പ​റ്റി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കി പ്ര​തി​യു​മാ​യി ഇന്ന് എത്തും. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷമേ കൂടു​ത​ൽ വി​വ​ര​ങ്ങ​ൾ അറിയാൻ കഴിയുകയു​ള്ളൂവെ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​നാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സി​ന്‍റെ ലു​ക്കൗ​ട്ട് നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ റെ​യി​ൽ​വേ പോ​ലീ​സ് സം​ഘം ആ​ദം അ​ലി​യെ ചെ​ന്നൈ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ഈ ​വി​വ​രം ആ​ർ​പി​എ​ഫ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ​കു​മാ​റി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​നോ​ര​മ​യെ ആ​ദം അ​ലി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ ക​ല്ലു​ക​ൾ കെ​ട്ടി അ​ടു​ത്ത വീ​ട്ടി​ലെ കി​ണ​റി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. മ​നോ​ര​മ​യു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല, ക​മ്മ​ൽ, വ​
ള ഉ​ൾ​പ്പെ​ടെ ആ​റ് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​യാ​ൾ അ​പ​ഹ​രി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.
മൃ​ത​ദേ​ഹം വ​ലി​ച്ചി​ഴ​ച്ച് കി​ണ​റി​ലേ​ക്ക് ത​ള്ളു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. അ​ടു​ത്ത വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് ആ​ദം അ​ലി​യാ​ണെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ച​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഞാ​യ​റാ​ഴ്ച മ​നോ​ര​മ​യു​ടെ ഭ​ർ​ത്താ​വ് ദി​ന​രാ​ജ് വ​ർ​ക്ക​ല​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. മ​നോ​ര​മ മാ​ത്രം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ത​ക്കം നോ​ക്കി​യാ​ണ് ആ​ദം അ​ലി കൊ​ല​ന​ട​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച ദി​ന​രാ​ജ് വ​ർ​ക്ക​ല​യി​ലേ​ക്ക് പോ​യ​പ്പോ​ൾ അ​ദ്ദേ​ഹം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ അ​ൻ​പ​തി​നാ​യി​ര​ത്തി​ൽ​പ​രം രൂ​പ സൂ​ക്ഷി​ച്ചി​രു​ന്നു. ഈ ​പ​ണം പി​ന്നീ​ട് മ​നോ​ര​മ അ​ല​മാ​ര​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
മ​ക​ളു​ടെ വീ​ട്ടി​ൽ നി​ന്നും വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ശ​വ​ദാ​സ​പു​ര​ത്തെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​നോ​ര​മ​യെ കാ​ണാ​താ​യ വി​വ​രം റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദി​ന​രാ​ജ് അ​റി​ഞ്ഞ​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ടു​ത്ത വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​നോ​ര​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ ത്തി​യ​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ
ആ​ശ​ങ്ക​യി​ൽ
മ​നോ​ര​മ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റാ​തെ ആ​ശ​ങ്ക​യി​ലും ഭ​യ​പ്പാ​ടി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ . ആ​ദം അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും ന​ൽ​കി​യ വ​യോ​ധി​ക​യെ ത​ന്നെ യാ​തൊ​രു മ​ന​സാ​ക്ഷി​യു​മി​ല്ലാ​തെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യു​ടെ മ​നോ​നി​ല ക്രൂ​ര​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രും പോ​ലീ​സും വി​ല​യി​രു​ത്തു​ന്ന​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളോ​ട് ഏ​റെ സ്നേ​ഹ​വും സ​ഹാ​യ​വും ന​ൽ​കി വ​ന്നി​രു​ന്ന ത​ല​സ്ഥാ​ന വാ​സി​ക​ൾ​ക്ക് മ​നോ​ര​മ​യു​ടെ കൊ​ല​പാ​ത​കം ഏ​റെ വൈ​കാ​രി​ക​ത സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.അ​പ​രി​ചി​ത​രാ​യ​വ​രെ വീ​ടു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​യി എ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

പ്ര​തി​യെ വി​ശ​ദ​മാ​യി
ചോ​ദ്യം ചെ​യ്യാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മ​നോ​ര​മ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കി​ണ​റി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി ആ​ദം അ​ലി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശം. ഇ​യാ​ൾ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടേ ായെ​ന്ന​ത് ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കാ​നാ​ണ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​ർ പോ​ലീ​സ് സം​ഘ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.
ക്രൂ​ര​മാ​യ രീ​തി​യി​ൽ കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ക്ര​മ​വാ​സ​ന കൂ​ടു​ത​ലു​ണ്ടെ ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​യാ​ൾ മു​ൻ​പ് ജോ​ലി നോ​ക്കി​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് സ​ഹ​തൊ​ഴി​ലാ​ളി​ക​ളോ​ട് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ല​ഹ​രി മ​രു​ന്ന് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​തി കൊ​ല​ക്കു​ശേ​ഷം യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​ത് കൊ​ടും ക്രി​മി​ന​ലാ​ണെ​ന്നാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.