മെഡിക്കൽ കോളജ് ഗ്യാ​സ്ട്രോ എ​ന്‍ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Tuesday, August 9, 2022 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻട്രോേ​ള​ജി വി​ഭാ​ഗ​ത്തി​ന് ദേ​ശീ​യ അം​ഗീ​കാ​രം. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റ​ഡി ഓ​ഫ് ലി​വ​ർ (എ​ൻ​എ​എ​സ്എ​ൽ 2022) ഈ ​മാ​സം നാ​ലു മു​ത​ൽ ഏ​ഴു വ​രെ ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ യം​ഗ് ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ (ക്ലി​നി​ക്ക​ൽ) അ​വ​ത​ര​ണ​ത്തി​ൽ അ​ഞ്ചി​ൽ മൂ​ന്ന് പ്ര​ബ​ന്ധ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ടീം ​നേ​ടി.
മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഗ്യാ​സ്ട്രോ എ​ന്‍ട്രോ​ള​ജി വി​ഭാ​ഗം ടീം ​അം​ഗ​ങ്ങ​ളെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ഭി​ന​ന്ദി​ച്ചു. ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ത്ത​ര​മൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.
ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കോ​ർ​പ്പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട പ്ര​ബ​ന്ധ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ചി​ൽ മൂ​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​മാ​യി​രു​ന്നു. ഡോ. ​വി​ജ​യ് നാ​രാ​യ​ണ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. ഡോ. ​റു​ഷി​ൽ സോ​ള​ങ്കി, ഡോ. ​ആ​ന്‍റ​ണി ജോ​ർ​ജ് എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് സെ​ക്ഷ​നി​ലേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ട്ട മ​റ്റു ര​ണ്ടു​പേ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്യാ​സ്ട്രോ എ​ന്‍ട്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​പ​ഠ​ന​ങ്ങ​ൾ ന​ട​ന്ന​ത്.