തെ​രു​വുനാ​യ ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Sunday, August 14, 2022 12:10 AM IST
പോ​ത്ത​ൻ​കോ​ട്: പ​ണി​മൂ​ല​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ട​ത്ത​റ വീ​ട്ടി​ൽ ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ (58), പ​ണി​മൂ​ല വൈ​ഷ്ണ​വ​ത്തി​ൽ വൈ​ഷ്ണ​വി (13), തെ​റ്റി​ച്ചി​റ വി​ദ്യാ​ഭ​വ​നി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ (57), സു​രേ​ഷ് ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ (65), ക​ല്ലു​വി​ള ബി​ന്ദു (45), ബം​ഗാ​ൾ സ്വ​ദേ​ശി അ​ഭി​ജി​ത്ത്, മ​ഠ​ത്തി​ൽ വീ​ട്ടി​ൽ മ​ണി​യ​ൻ കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​രി​ക്കേ​റ്റ​വ​രെ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ലും ,മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പ​ണി​മൂ​ല​യി​ലാ​ണ് സം​ഭ​വം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും നാ​യ ആ​ക്ര​മി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.