ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ​യും ക​ല്‍​വി​ള​ക്കും ത​ക​ര്‍​ത്ത നി​ല​യി​ൽ
Monday, August 15, 2022 12:00 AM IST
വെ​ള്ള​റ​ട: ആ​ന​പ്പാ​റ ക്ഷേ​ത്ര​ത്തി​ലെ ശി​വ​ലിം​ഗ പ്ര​തി​ഷ്ഠ​യും ക​ല്‍​വി​ള​ക്കും ത​ക​ര്‍​ത്ത നി​ല​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ടം തു​റ​ന്ന് ശി​വ​ലിം​ഗ​വും ക​ല്‍​വി​ള​ക്കും പീ​ഠ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന വി​ള​ക്കു​ക​ളും ത​ക​ര്‍​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ന​പ്പാ​റ മേ​ലേ​ക്ക​ര ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പൂ​ജ ചെ​യ്യാ​നെ​ത്തി​യ പൂ​ജാ​രി​ണി ക​മീ​ല ആ​ണ് ക്ഷേ​ത്ര​ത്തി​ലെ ശി​വ​ലിം​ഗം ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്ന് വെ​ള്ള​റ​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ക്ഷേ​ത്ര​ത്തി​ലെ അ​ര​യാ​ല്‍ മു​റി​ച്ചു മാ​റ്റാ​ന്‍ ചി​ല​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ​എ​സ്എ​സ് ക്യാ​ന്പി​നു തു​ട​ക്ക​മാ​യി

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ‌​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​പ്ത​ദി​ന ക്യാ​മ്പ് "സ്വാ​ത​ന്ത്ര്യാ​മൃ​തം 2022'ന് ​തു​ട​ക്ക​മാ​യി. സ​മ്മേ​ള​നം കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. മ​നോ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജെ. ​സ​ജി​കു​മാ​ർ, വി.​ആ​ർ. സാ​ബു, വാ​ർ​ഡ് മെ​മ്പ​ർ കൊ​ട്ട​റ മോ​ഹ​ൻ കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ യു.​എ​സ്. സു​ജി​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് എം. ​മി​നി, ഡെ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ​കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ യു.​ജെ. നി​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.