ലു​ലു മാ​ളി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി
Tuesday, August 16, 2022 11:29 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ലു​ലു മാ​ൾ നി​ർ​മാ​ണം തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചാ​ണെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. മാ​ളി​നു ക്ര​മ​വി​രു​ദ്ധ​മാ​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി എം.​കെ. സ​ലീം ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മു​ള്ള അ​നു​മ​തി​ക​ൾ മാ​ളി​നു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.
പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി വ്യ​വ​സാ​യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. ഹൈ​ക്കോ​ട​തി​യും ഈ ​ഹ​ർ​ജി ത​ള്ളി​യി​രു​ന്നു.

മെ​ഡി​സെ​പ് ക്യാ​മ്പ് നാ​ളെ

പാ​റ​ശാ​ല: പാ​റ​ശാ​ല സ​ബ് ട്ര​ഷ​റി​യി​ല്‍ മെ​ഡി​സെ​പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച പെ​ന്‍​ഷ​ന്‍​കാ​രു​ടെ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ മെ​ഡി​സെ​പ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധ​ന​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കാ​യി നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തും. മെ​ഡി​സെ​പ് ഡാ​റ്റ പ​രി​ശോ​ധ​ന​ക്കും തി​രു​ത്ത​ലു​ക​ള്‍​ക്കും വേ​ണ്ടി​യുമാ​ണ് ക്യാ​മ്പ്് നടത്തുന്നതെന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ക്യാ​ന്പി​നെ​ത്തു​ന്ന​വ​ർ പി​പി​ഓ,ആ​ധാ​ര്‍ മ​റ്റു രേ​ഖ​ക​ള്‍ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം. മെ​ഡി​സെ​പ് സ്റ്റാ​റ്റ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ഇ​ല്ലാ​തി​രു​ന്നി​ട്ടും ഐ​ഡി കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ആ​കാ​തി​രി​ക്കു​ന്ന പ്ര​ശ്ന​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്ക​ണ്ട​തി​ല്ല.​ഫോ​ൺ: 9496000029.