മണ്ണിൽ പൊന്ന് വിളയിക്കുന്നവർക്ക് ആദരം
Thursday, August 18, 2022 12:00 AM IST
‌അരുവിക്കര പഞ്ചായത്തിൽ കർഷക ദിനാചരണം

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണ​വും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. വ​ട്ട​ക്കു​ളം വാ​ർ​ഡി​ലെ മു​ള്ളി​ല​വി​ൻ മൂ​ട്ടി​ലെ ഭാ​സ്ക​ര​ൻ നാ​യ​രു​ടെ മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ട​ത്തി​ൽ ന​ടീ​ൽ ഉ​ദ്ഘാ​ട​നം അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യി പു​ഷ്പ​രാ​ജി​നേ​യും മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി ബാ​ല​ച​ന്ദ്ര​ൻ നാ​യ​രെ​യും മി​ക​ച്ച വ​നി​ത ക​ർ​ഷ​ക​യാ​യി കെ. ​ച​ന്ദ്ര​യേ​യും മി​ക​ച്ച എ​സ്‌​സി ക​ർ​ഷ​ക​യാ​യി പ്ര​സ​ന്ന​യേ​യും ക്ഷീ​ര ക​ർ​ഷ​ക​യാ​യി പു​ഷ്പ​ലേ​ഖ​യെ​യും ക​ർ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യി ജി​എ​ച്ച്എ​സ്എ​സ് അ​രു​വി​ക്ക​ര​യി​ലെ കു​മാ​രി കൃ​ഷ്ണേ​ന്ദു​വി​നേ​യും മി​ക​ച്ച മ​ത്സ്യ ക​ർ​ഷ​ക​നാ​യി വി​ജ​യ​കു​മാ​ര​ൻ നാ​യ​രെ​യും ആ​ദ​രി​ച്ചു. ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​രി​ലാ​ൽ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​ഗ​ൽ വി​നാ​യ​ക്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ക​ല, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ അ​ലി​ഫി​യ, ബ്ലോ​ക്ക് മെ​മ്പ​ർ വി​ജ​യ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെള്ളറട പഞ്ചായത്തിൽ കർഷക ദിനാചരണം

വെ​ള്ള​റ​ട: ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​ല്‍ മി​ക​ച്ച രീ​തി​യി​ല്‍ നെ​ല്‍​കൃ​ഷി​യും, പ​ച്ച​ക്ക​റി​കൃ​ഷി​യും, മ​ത്സ്യ​കൃ​ഷി​യും ചെ​യ്ത​തി​ന് വെ​ള്ള​റ​ട കൃ​ഷി​ഭ​വ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത ക​ര്‍​ഷ​ക​ന്‍ മോ​ഹ​ന്‍​ദാ​സി​നെ ആ​ദ​രി​ച്ചു. കൃ​ഷി​ഭ​വ​ന്‍ വെ​ള്ള​റ​ട ജെ​എം ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ മോ​ഹ​ന്‍​ദാ​സി​നെ സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൃ​ഷി വ​കു​പ്പി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വി​ണ്യം തെ​ളി​യി​ച്ച നി​ര​വ​ധി ക​ര്‍​ഷ​ക​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. കൃ​ഷി വി​ക​സ​ന ഓ​ഫീ​സ​ര്‍ ബൈ​ജു, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ദീ​പു, സീ​ന്ധു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സീ​ഡ​ന്‍റ് ദീ​പ്തി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ. ​ഷൈ​ന്‍​കു​മാ​ര്‍, ആ​നി പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.