മൂ​ന്നു കി​ലോ ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി പി​ടി​യി​ല്‍
Friday, August 19, 2022 12:06 AM IST
പേ​രൂ​ര്‍​ക്ക​ട: മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​യെ പൂ​ജ​പ്പു​ര പോ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​രി ഗൊ​സൈ​ര്‍​ഹ​ട്ട് സ്വ​ദേ​ശി സു​ശീ​ല്‍ മ​ണ്ഡ​ല്‍ (29) ആ​ണ് പി​ടി​യി​ലാ​യ​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും ബം​ഗാ​ളി​ല്‍​നി​ന്നു ക​ഞ്ചാ​വ് ട്രെ​യി​ന്‍ മാ​ര്‍​ഗം എ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ത്തി​ലാ​ണ് ഇ​യാ​ള്‍ വ​ല​യി​ലാ​യ​ത്. ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി ഷീ​ന്‍ ത​റ​യി​ല്‍, പൂ​ജ​പ്പു​ര സി​ഐ റോ​ജ്, എ​സ്ഐ പ്ര​വീ​ണ്‍, ക്രൈം ​എ​സ്ഐ ശി​വ​പ്ര​സാ​ദ്, എ​എ​സ്ഐ ഷി​ബു, ക്രൈം ​ടീം അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.