ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതവീക്ഷണം വഴികാട്ടിയാകണം: റവ. ഡോ. ജോൺ ക്രിസ്റ്റഫർ
1573793
Monday, July 7, 2025 6:32 AM IST
മാർ ഈവാനിയോസ് അനുസ്മരണം
തിരുവനന്തപുരം: എംസിഎ പാറശാല രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത യുടെ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. ഹോളിക്രോസ് മലങ്കര കത്തോലിക്കാ ദേവാലയം, ബാലരാമപുരം വൈദിക ജില്ലയിൽ നടത്തിയ അനുസ്മരണ യോഗം തിരുവനന്തപുരം നവജീവൻ വൈസ് പ്രൊവിൻഷാൾ റവ. ഡോ. ജോൺ ക്രിസ്റ്റഫർ ഒഐസി ഉദ്ഘാടനം ചെയ്തു.
ധന്യൻ മാർ ഈവാനിയോസിന്റെ ജീവിതവീക്ഷണം എംസിഎ അം ഗങ്ങൾക്കു വഴികാട്ടിയാകണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. രൂപത സ്പിരിച്വൽ ഡയറക്ടർ തോമസ് പോറ്റപുരയിടം, യൂണിറ്റ് സ്പിരിച്വൽ ഡയറക്ടർ ഫാ.അബിൻ മുല്ലക്കൽ, രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം,
രൂപത ജനറൽ സെക്രട്ടറി അനീഷ് വടകര, അഡ്വ. രാജയൻ, ബിനു ബാലരാമപുരം, ബ്രദർ സെൽവൻ, മേഴ്സി പോറ്റയിൽ, അനീഷ് പോറ്റയിൽ എന്നിവർ പങ്കെടുത്തു. രൂപത ഭാരവാഹികൾ, കാട്ടാക്കട, ബാലരാമപുരം, പാറശാല, നെയ്യാറ്റിൻകര, ചെമ്പൂര് ജില്ലകളിൽ നിന്നായി 200 ൽ അധികം പ്രതിനിധികളും പങ്കെടുത്തു.