കിണറ്റിൽ വീണു മരിച്ചു
1573557
Sunday, July 6, 2025 11:27 PM IST
നേമം : ഓട്ടോ ഡ്രൈവര്‍ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കല്ലിയൂര്‍ കാക്കമൂല വാറുവിള വീട്ടില്‍ അശോകന് (57) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം. വിഴിഞ്ഞത്തുനിന്നുമെത്തിയ അഗ്നിരക്ഷാസംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ഷീല. മക്കള്‍: ശ്രീജിത്ത്, രഞ്ജിത. നേമം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.