കലാഭവൻ തീയറ്ററിൽ ഇരട്ടിവില: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1573181
Saturday, July 5, 2025 6:47 AM IST
തിരുവനന്തപുരം: കലാഭവൻ തീയറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവർ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പോപ്പ്കോണിന് 60 രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 100 രൂപയാണ് ഈടാക്കുന്നത്.
ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കലാഭവൻ തീയറ്ററിനു സമാനമാണ് നഗരത്തിലെ മറ്റ് തീയേറ്ററുകളിലും വില ഈടാക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. കല്ലറ കോട്ടൂർ സ്വദേശി വഹീദ് സമർപ്പിച്ച പരാതിയിലാണ് നടപടി.