എസ്എഫ്ഐ പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു
1572846
Friday, July 4, 2025 6:35 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെന്റു ചെയ്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. രാജ്ഭവനിലേയ്ക്കു മാർച്ചു നടത്തിയ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
എന്നാൽ ബാരിക്കേഡു മറികടന്നു രാജ്ഭവനിനുള്ളിലേയ് ക്കു ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ പോലീസ് തടഞ്ഞു. ഇതിനിടെ സംഘർഷം കടുത്തതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് അംഗം എസ്.കെ. ആദർശ് ഉദ്ഘാടനംചെയ്തു.