ഭാര്യയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
1572862
Friday, July 4, 2025 6:44 AM IST
നെടുമങ്ങാട്: ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പുതുകുളങ്ങര ചാരുംമൂട് ഹക്കിം നിവാസിൽ ഹക്കിം (42) നെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു. നിരന്തരം വീട്ടിൽ മദ്യപിച്ച് എത്തി ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും പരിസര വാസികൾക്ക് ഉൾപ്പടെ ഇയാൾ ശല്യമായിരിന്നു .
കഴിഞ്ഞ 30ന് രാവിലെ ഒന്പതോടെ ഹക്കിം ഭാര്യ സെലീനയുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടന്ന് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ്' ബാറ്റ് കൊണ്ട് തലയ്ക്കും മൂഖത്തും അടിക്കുകയും മർദനത്തെ തുടർന്ന് തലയ്ക്കും കണ്ണിനും മാരകമായി പരിക്കേൽക്കുകയും ഗുരുതരാവസ്ഥയിലായ സെലീനയെ ബന്ധുക്കളും നാട്ടുകാരം ചേർന്നു തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരിന്നു.
ആര്യനാട് പോലീസ് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.