യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍
1572847
Friday, July 4, 2025 6:35 AM IST
തിരുവല്ലം: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പാച്ചല്ലൂര്‍ മൈത്രിനഗര്‍ ചരുവിള പുത്തന്‍വീട്ടില്‍ പ്രമോദിനെ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി തിരുവല്ലം കരിങ്കടമുകള്‍ ഭാഗത്തുവച്ചു തിരുവല്ലം കരിങ്കടമുകള്‍ ശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (32) വിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വര്‍ക്ക് ഷോപ്പില്‍ പണിക്കായി കൊടുത്തിരുന്ന വിഷ്ണുവിന്റെ മക്കളുടെ സൈക്കിള്‍ രാത്രിയില്‍ പുറത്തുവച്ചിരുന്നതു ചോദ്യം ചെയ്തതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രമോദിന്റെ ആക്രമണത്തില്‍ വിഷ്ണുവിന്റെ കഴുത്തിനു കുത്തേറ്റു. വിഷ് ണു നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രമോദ് പിടിയിലായത്.