ഓണക്കാല ബന്ദി ചെടികളുടെ പഞ്ചായത്തുതല നടീൽ ഉദ്ഘാടനം
1572550
Thursday, July 3, 2025 6:15 AM IST
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പൂവനി പദ്ധതി പ്രകാരം ഓണക്കാല ബന്ദി ചെടികളുടെ പഞ്ചായത്തുതല നടീൽ ഉദ്ഘാടനം പാണ്ടിയോട് വാർഡിൽ മരുതംകോട് ചിറത്തലയ്ക്കലിൽ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല നിർവഹിച്ചു.
അരുവിക്കര കൃഷി ഓഫീസർ ബി. പ്രശാന്ത് സ്വാഗതം പറഞ്ഞു. അരുവിക്കര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗൽ വിനായക്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മറിയക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുവിക്കര വിജയൻ നായർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കളത്തറ മധു, ഷജിത, അജേഷ്, അർച്ചന, രമേശ് ചന്ദ്രൻ,
അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. സജീവ് കുമാർ, അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. ആർ. രാജ്മോഹൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അം ഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.