ജീവിത വിജയത്തിന്റെ എ പ്ലസ് നേടുന്നവരാണ് യഥാർഥ വിജയികൾ: ഡോ. അരുൺ എസ്. നായർ
1571896
Tuesday, July 1, 2025 6:51 AM IST
തിരുവനന്തപുരം: ജീവിത വിജയത്തിന്റെ എ പ്ലസ് നേടുന്നവരാണ് യഥാർഥ വിജയികളായി മാറുന്നതെന്നു സംസ്ഥാന എൻഡ്രൻസ് കമ്മീഷണർ ഡോ. അരുൺ എസ്. നായർ. നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സം ഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷകളില ചെറിയ പരാജയങ്ങളും വീഴ്ചകളും ജീവിതത്തെ തളർത്തരുത്. ചെറിയ പ്രായത്തിൽ ലഭിക്കുന്ന വിജയങ്ങളിൽ മതിമറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പുരസ് കാരങ്ങൾ നൽകി ആദരിച്ചു.
പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോൺ, മുൻ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, ഡോ. ജിബു തോമസ്, മദർ പിടിഎ പ്രസിഡന്റ് ജാൻസി തുടങ്ങിയവർ പ്രസംഗിച്ചു.