ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
1571676
Monday, June 30, 2025 6:49 AM IST
പൂന്തുറ: മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഈഞ്ചക്കല്‍-കല്ലുംമൂട് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജൂൺ 30 രാത്രി പ ത്തു മുതല്‍ ജൂലൈ ഒന്നാം തീയതി രാവിലെ 6.00 മണി വരെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പട്ട പണി നടക്കുന്നതിനാലാണ് നഗരത്തില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
കിഴക്കേകോട്ട, കഴക്കൂട്ടം ഭാഗത്തേയ്ക്ക് പോകേണ്ട കോവളം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിരുവല്ലം-അമ്പലത്തറ-കമലേശ്വരം-മണക്കാട് വഴി പോകേണ്ടതാണ്. എയര്‍പോര്‍ട്ടിലേയ്ക്കു വരുന്ന ചെറിയ വാഹനങ്ങള്‍ കുമരിച്ചന്ത-പരുത്തിക്കുഴി ജംഗ്ഷനില്‍ നിന്നും സര്‍വീസ് റോഡ് വഴി കല്ലുംമൂട് ജംഗ്ഷനില്‍നിന്നും തിരിഞ്ഞു വലിയതുറ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
അട്ടക്കുളങ്ങര ഭാഗത്തുനിന്നും ചാക്ക ഭാഗത്തേയ്ക്കു പോകുന്ന കാര്‍ ഉള്‍പ്പെടെയുളള ചെറിയ വാഹനങ്ങള്‍ പരമാവധി ഈഞ്ചക്കല്‍ ജങ്ഷന് ഒഴിവാക്കി വാഴപ്പളളി-ശ്രീകണ്ഠേശ്വരം-ഉപ്പിടാമൂട്-നാലുമുക്ക്-പേട്ട വഴിയും അട്ടക്കുളങ്ങര ഭാഗത്തുനിന്നും മുട്ടത്തറ ഭാഗത്തേയ്ക്കു പോകുന്ന ചെറിയ വാഹനങ്ങള്‍ മണക്കാട് -കല്ലുംമൂട് വഴിയോ മണക്കാട് -കമലേശ്വരം വഴിയോ പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍പ്പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയിന്നതിലേയ്ക്കു 0471-2558731, 9497990005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.