നെ​ടു​മ​ങ്ങാ​ട്: 2024 ജൂ​ലൈ ഒന്ന് പ്രാ​ബ​ല്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട ശ​മ്പ​ള പ​രി​ഷ്ക​ര​ണ പ്ര​ക്രി​യ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​യി​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും നാളെ ന​ട​ത്തു​ന്ന മാ​ർ​ച്ചും ധ​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നെ​ടു​മ​ങ്ങാ​ട് മേ​ഖ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

പ​തി​നൊ​ന്നാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കാ​ത്ത​തും വി​ല​ക്ക​യ​റ്റ​ത്തി​ന് അ​നു​പാ​തി​ക​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ക്ഷാ​മ​ബ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ളും മു​ൻ​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു വ​യ്ക്ക​പ്പെ​ടു​ന്ന​തും ജീ​വ​ന​ക്കാ​രെ ഏ​റെ പ്ര​യാ​സ​ത്തി​ലാ ക്കി​യി​രി​ക്കു​ക​യാ​ണ്.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ താ​ഴെ​ത്ത​ട്ടി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് വി​ശ​ദീ​ക​ര​ണ യോ​ഗ​ങ്ങ​ൾ വി​ല​യി​രു​ത്തി.

വി​ശ​ദീ​ക​ര​ണ യോ​ ഗ​ങ്ങ​ളി​ൽ ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന-​ജി​ല്ലാ-​മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ മ​ധു, വി.​ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​സ​രി​ത, ആ​ർ.​എ​സ്. സ​ജീ​വ്, സ​തീ​ഷ് ക​ണ്ട​ല, ആ​ർ.​എ​ൽ. ലി​ജു, എം. അ​ച്ചു, എ​ച്ച്.​എ​ൻ. ബ്രൂ​സ്ഖാ​ൻ,പ്ര​വീ​ൺ, ജെ.​കെ ഷി​ബു, ആ​ര്യ, രാ​ജേ​ഷ്,ദേ​വി, ഉ​മേ​ഷ് എ​ന്നി​വ​ർ പ്രസംഗിച്ചു.