ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടിത്തുക കൈക്കലാക്കിയ സംഭവം: ഒരാൾ അറസ്റ്റിൽ
1571663
Monday, June 30, 2025 6:39 AM IST
കാട്ടാക്കട: കാട്ടാക്കട കെഎസ് എഫ്ഇയുടെ ഈവനിംഗ് ശാഖയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ പ്രതികളിൽ ഒരാൾ കാട്ടാക്കട പോലീസിന്റെ പിടിയിലായി. കള്ളിക്കാട് മൈലക്കര സ്വദേശിയൂം കെഎസ്എഫ്ഇ കളക്്ഷൻ ഏജന്റുമായ അഭിജിത് (30) ആണ് പിടിയിലായത്.
2024 ജൂലൈ 15 തീയതിയിലാ ണ് അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയത്. കള്ളിക്കാട് സ്വദേശിയായ കള്ളിക്കാട് ബ്രാഞ്ചിൽ ചിട്ടാളനുമായ വിഷ്ണു എന്നയാളുടെ ചിട്ടി തവണ തുക അടച്ചു നൽകാമെന്നു പറഞ്ഞു പാസ്ബുക്കും തവണ തുകയും കള്ളിക്കാട് മൈലക്കര സ്വദേശിയായ അഭിജിത്ത് കൈക്കലാക്കി.
ശേഷം കാട്ടാക്കട ശാഖയിൽ ശരണ്യ ജയനു ജാമ്യം നിൽക്കുന്നത് വിഷ്ണുവാണെന്നു ധരിപ്പിച്ചു സാം രാജിനെ വച്ച് ആൾമാറാട്ടം നടത്തി ശരണ്യ ജയനു നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈകലാക്കുകയായിരുന്നു.
കാട്ടാക്കട ഈവനിംഗ് ശാഖ ബ്രാഞ്ച് മാനേജർ രാഹുൽ രവീന്ദ്രൻ നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്. 2,65,112 രൂപയാണ് ചിട്ടി തുക. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.