മെഡിക്കല്‍കോളജ് ആശുപത്രി സ്തംഭനാവസ്ഥയില്‍: കെ. മുരളീധരന്
1571899
Tuesday, July 1, 2025 6:51 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി സ്തംഭനാവസ്ഥയിലാണെന്നും സാധാരണ രോഗികള്‍ ചികിത്സ ലഭിക്കാതെ പിടഞ്ഞുമരിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും മുന്‍ എംഎല്‍എ കെ. മുരളീധരന് പറഞ്ഞു. ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയ്ക്കും പ്രതിസന്ധികള്ക്കുമെതിരേയുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആശുപത്രിസൂപ്രണ്ട് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടയില്‍ നൂതന സംരംഭങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. കേരളത്തിലെ ആരോഗ്യവകുപ്പ് ജീര്‍ണാവസ്ഥയിലാണ്. ആരോഗ്യമന്ത്രിയുടെ രാജി എഴുതിവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണം. കേരളത്തിലെ എല്ലാ മെഡിക്കല്‍കോളജ് ഡോക്ടര്‍മാരും പങ്കിടുന്ന അമര്‍ഷത്തിന്റെയും നൈരാശ്യത്തിന്റെയും പ്രതീകമായി മാറുകയാണു തിരുവനന്തപുരം മെഡിക്കല്‍കോളജിലെ യൂറോളജി വകുപ്പുമേധാവിയെന്നും അദ്ദേഹം പറഞ്ഞു. ഉള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കുമാരപുരം രാജേഷ് അധ്യക്ഷത വഹിച്ചു.
അഡ്വ. എം.എ. വാഹിദ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോണ്സണ് ജോസഫ്, നേതാക്കളായ ജി.എസ്. ബാബു, ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ് ശബരിനാഥന്, മണക്കാട് സുരേഷ്, പി.കെ. വേണുഗോപാല്‍, ചെമ്പഴന്തി അനില്‍, കെ.എസ്. ഗോപകുമാര്‍, ജോണ്‍ വിനേഷ്യസ്, ജെ.എസ്. അഖില്‍, കടകംപള്ളി ഹരിദാസ്, ചെറുവയ്ക്കല്‍ പത്മകുമാര്‍, ഉള്ളൂര്‍ മുരളി, കൈമനം പ്രഭാകരന്, വെള്ളൈക്കടവ് വേണു, നജീവ് ബഷീര്‍, അലത്തറ അനില്‍, കൊച്ചുവേളി രാജേഷ്, മുട്ടട അജിത്ത്, ലതികാദേവി, പട്ടം തുളസി തുടങ്ങിയവര്‍ പങ്കെടുത്തു.