വടകര ബേബി അനുസ്മരണവും പഠനോപകരണ വിതരണവും
1571680
Monday, June 30, 2025 6:51 AM IST
വെള്ളറട: കോണ്‍ഗ്രസ് അണമുഖം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം വടകര ബേബി അനുസ്മരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ഡോ: ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വടകര രാജീവ് അധ്യക്ഷത വഹിച്ചു.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് അഡ്വ: എസ് ജോണ്‍, ആങ്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍, മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വടകര ജയന്, അണമുഖം വിജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
അണമുഖം വാര്‍ഡില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വാര്‍ഡിലെ കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.