വായന പക്ഷാചരണം സമാപിച്ചു
1571892
Tuesday, July 1, 2025 6:50 AM IST
നെടുമങ്ങാട്: വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത്തിന്റെ വായന പക്ഷാചരണം വിവിധ പരിപാടികളോടെ സമാപിച്ചു.
വായന- താളുകൾക്കപ്പുറം എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ലവിവിധ സാഹിത്യ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. യുഎസ്എസ് നേടിയ കുട്ടികളെ അനുമോദിച്ചു.
എസ്എംസി ചെയർമാൻ കെ.എസ്. ബിനു, വൈസ് ചെയർമാൻ കെ. പത്മകുമാർ, പിടിഎ വൈസ് പ്രസിഡന്റ് വി. സുരേഷ്, അധ്യാപകരായ കെ. സുബ്രഹ്മണ്യൻ, പാർവതി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ.ജെ. പ്രേംദേവാസ് സ്വാഗതവും യു.പി. സീനിയർ ചെറുപുഷ് പം നന്ദിയും രേഖപ്പെടുത്തി.