ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്ന നിലയില്‍
1571671
Monday, June 30, 2025 6:49 AM IST
വെള്ളറട : വെള്ളറട പഞ്ചായത്തിലെ കള്ളിമൂട് വാര്‍ഡില്‍ കള്ളിമൂട് ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അജ്ഞാത വാഹനമിടിച്ചു തകര്‍ന്ന നിലയില്‍. ഏത് വാഹനമാണ് ഹൈമാസ്റ്റിനെ തകര്‍ത്തതെന്ന് വിവരമില്ല. ഹൈമാസ്റ്റ് ലൈറ്റ് നിലം പൊത്താറായ അവസ്ഥയിലാണ്.
ഹൈമാസ്റ്റ് ലൈറ്റ് ആരുടെയെങ്കിലും പുറത്തുകൂടിയോ, വാഹനത്തിനു പുറത്തുകൂടിയോ പതിച്ചാല്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുക.
എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റ് തകര്‍ത്ത അജ്ഞാത സംഘത്തെ കണ്ടെത്തണമെന്നും ലൈറ്റിനെ ഉപയോഗപ്രദമായ രീതിയില്‍ പുനഃസ്ഥാപിക്കണമെന്നും പ്രദേശത്ത് വെളിച്ചം ലഭിക്കാന്‍വേണ്ട ക്രമീകരണ ഒരുക്കണമെന്നും പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു.