ക്ഷീര കര്‍ഷകനെ അക്രമിച്ച് പണം തട്ടിയ നാലുപേര്‍ അറസ്റ്റില്‍
1571308
Sunday, June 29, 2025 6:24 AM IST
വെഞ്ഞാറമൂട്: ക്ഷീര കര്‍ഷകനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍.
വെമ്പായം കൊഞ്ചിറ വെങ്കിട്ട വിളയില്‍ ആലിയായ് പുതുവല്‍ വിള പുത്തന്‍ വീട്ടില്‍ അജിത് കുമാര്‍(37), വെമ്പായം കൊഞ്ചിറ കൈതയില്‍ അഹ്ന മന്‍സിലില്‍ അസീം(42) കോലിയക്കോട് ആലിയാട് പുതുവല്‍വിള പുത്തന്‍ വീട്ടില്‍ സുധീഷ്(25) വാമനപുരം വാര്യംകോണം വിഷ്ണു വിലാസത്തില്‍ കിച്ചു (31) എന്നിവരാണ് അറസ്റ്റിലായത്.
വലിയകട്ടയ്ക്കാല്‍ മുരൂര്‍ക്കോണം രോഹിണിയില്‍ അനില്‍ കുമാറിനാണ് മര്‍ദ്ദനമേറ്റതും പണം നഷ്ടമായതും. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി വീടിന് അല്പം അകലെയായി അനില്‍ കുമാര്‍ നടത്തുന്ന ആമ്പാടി ഡയറി ഫാമില്വച്ചായിരുന്നു സംഭവം.
മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി അക്കൗണ്ടിലെ 16,000 രൂപ മറ്റൊരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.