നെ​ടു​മ​ങ്ങാ​ട് : റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​നം ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​ര​ണ​മ​ട​ഞ്ഞു.ക​ണ്ണം​മ്പ​ള്ളി ചെ​ന്നാ​ട്ടു​കോ​ണ​ത്ത് വീ​ട്ടി​ൽ ശ​ശി (68) ആ​ണ് മ​രി​ച്ച​ത്. ഉ​റി​യാ​ക്കോ​ട് സി​എ​സ്ഐ ച​ർ​ച്ചി​ൽ പോ​യി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​റി​യാ​ക്കോ​ട് മ​ഹാ​ത്മ​ജി ഗ്ര​ന്ഥ​ശാ​ല​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ഷാ​ജി, ജോ​ൺ.