വെ​ള്ള​റ​ട : വീ​ട് മാ​റി​ക്ക​യ​റി ഗു​ണ്ടാ​ക്ര​മ​ണം ന​ട​ത്തി വീ​ടി​ന്‍റെ ജ​ന​ലും, ക​ത​കും ച​വി​ട്ടി ത​ക​ര്‍​ത്തു 10 അം​ഗ സം​ഘ​ത്തി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ള്ളു​വി​ള​യി​ല്‍ പ്ര​വീ​ണി​ന്‍റെ വീ​ടാ​ണെ​ന്നു ക​രു​തി എ​ള്ളു​വി​ള പ്ലാ​ങ്കാ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ലി​ന്‍ കു​മാ​റി(54)​ന്‍റെ വീ​ട്ടി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ പ​ത്തം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍, ക​ത​ക് തു​ട​ങ്ങി 25,000 രൂ​പ​യി​ല​ധി​കം ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു കേ​സെ​ടു​ത്തു.

ഗു​ണ്ട​ക​ളാ​യ 10 അം​ഗ സം​ഘ​ത്തെ​ക്കു​റി​ച്ച് ഊ​ര്‍​ജ്ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും എ​ത്ര​യും വേ​ഗം പ്ര​തി​ക​ള്‍ വ​ല​യി​ലാ​കു​മെ​ന്നും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ് പ​റ​ഞ്ഞു.