കല്ലിയൂർ പഞ്ചായത്ത് ലഹരി വിരുദ്ധ കാന്പയിൻ
1571678
Monday, June 30, 2025 6:49 AM IST
നേമം: കല്ലിയൂർ പഞ്ചായത്തും കാർഷിക കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ശാന്തിമതി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് എം സോമശേഖരൻ നായർ കാന്പയിൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ബി. രാധാകൃഷ്ണൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. കെ.ജി. സംഗീത ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, കല്ലിയൂർ പഞ്ചായത്ത് അംഗങ്ങളായ അംഗങ്ങളായ പ്രീതാറാണി, വി. സുധർമ്മ, കല്ലിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോ. സുനിത, ഹെൽത്ത് ഇൻസ്പെക്ടർ നജീന, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ഗവ. മോഡൽ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ആർ. ദീപ എന്നിവർ സംസാരിച്ചു. അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിലെ വിദ്യാർഥികൾ, കാർഷിക കോളേജീലെ എൻഎസ്എസ് വോളണ്ടിയേർമാർ, വിദ്യാർഥികൾ, അധ്യാപകർ ജീവനക്കാർ എന്നിവരുൾപ്പെടെ നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു.