ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാതല അവാര്‍ഡ് ചെമ്പൂര് എല്‍എംഎസ്. എച്ച്എസ്എസിന്
1571669
Monday, June 30, 2025 6:49 AM IST
വെള്ളറട: ആന്റി നര്‍കോട്ടിക് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ മികച്ച ഹൈസ്കൂളിനുള്ള അവാര്‍ഡ് ചെമ്പൂര് എല്‍എംഎസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കരസ്ഥമാക്കി.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ കനകക്കുന്നില്‍ നടത്തിയ അവാര്‍ഡുദാന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍നിന്ന് സ്കൂൾ അധികൃതർ അവാര്‍ഡ് ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാഡമി ചെയര്മാന് പ്രേംകുമാർ സര്ട്ടിഫിക്കു വിതരണം ചെയ്തു.