പൊതുയോഗവും ലാഭവിഹിത വിതരണവും അനുമോദനവും
1571897
Tuesday, July 1, 2025 6:51 AM IST
വെമ്പായം : വട്ടപ്പാറ ജവഹർ റൂറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും അംഗങ്ങൾക്കുള്ള ലാഭവിഹിത വിതരണവും അനുമോദന സദസും സംഘടിപ്പിച്ചു.
നിയമസഭ മുൻ സ്പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വട്ടപ്പാറ സതീശൻ നായർ അധ്യക്ഷത വഹിച്ചു. വിക്രമൻ നായർ വിദ്യാഭ്യാസ അവാർഡ് നേടിയ വട്ടപ്പാറ അനിൽകുമാറിനെയും വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സാം ഫ്രാങ്ക്ലിൻ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ലൂർദ് മൗണ്ട് പ്രിൻസിപ്പൽ ജോസ് ഡി. സുജീവ്, സംഘം സെക്രട്ടറി സന്തോഷ്, ഭരണസമിതി അംഗങ്ങളായ സാബുരാജ്, ലിവിങ്സ്റ്റൺ, കനക ചന്ദ്രൻ, ഗിരീശൻ, മഞ്ജു ഹരികൃഷ്ണൻ, കുറ്റിയാണി അശോകൻ, ജോസഫ്ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു. സംഘാഗങ്ങൾക്കുള്ള ലാഭവിഹിതം പ്രസിഡന്റ് വിതരണം ചെയ്തു.