പുഷ്പ–പച്ചക്കറി കൃഷി വിപുലമാക്കും: ജി.ആര്. അനില്‍
1571890
Tuesday, July 1, 2025 6:50 AM IST
നെടുമങ്ങാട്: ഓണത്തോടനുബന്ധിച്ച് നെടുമങ്ങാട് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിപുലമായ പുഷ്പ, പച്ചക്കറി കൃഷികളുടെ ഉദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ കരകുളം ഗ്രാമപഞ്ചായത്തില്‍ നിർവഹിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജൂലൈ മൂന്നിനുള്ളിൽ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും പൂകൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്ക് ആരംഭം കുറിക്കുമെന്ന് മന്ത്രി അറിയിച്ചു. തരിശുഭൂമി രഹിതമായ നെടുമങ്ങാട് എന്ന ലക്ഷ്യം വെച്ച് തദ്ദേശ സ്വയം ഭരണ സമിതികളുടെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ മണ്ഡലത്തില്‍ പുഷ്പ, പച്ചക്കറി കൃഷികള്‍ വിപുലമാക്കും. ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളക്കെട്ടുകളുള്ളയിടങ്ങളില് ഏറെ വിപണിമൂല്യമുള്ള താമരപ്പൂകൃഷി ചെയ്യും. കര്‍ഷക ദിനമായ ചിങ്ങം ഒന്നി നു വിപുലമായ വിളവെടുപ്പ് സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി ജി.ആർ. അനിൽ കൂട്ടിച്ചേര്‍ത്തു.