സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ മണ്ഡലം സമ്മേളനം
1571893
Tuesday, July 1, 2025 6:50 AM IST
നെടുമങ്ങാട്: സീനിയർ സിറ്റിസൺസ് സർവീസ് കൗ ൺസിൽ അരുവിക്കര മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ അരുവിക്കര വിജയൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസേഷൻ സെക്രട്ടറി പി. വിജയമ്മ, അരുവിക്കര ടൗൺ വാർഡ് മെമ്പർ ഗീതഹരികുമാർ, സീനിയർ സിറ്റിസൺ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറി കളത്തറ വേണു, എക്സിക്യൂട്ടീവ് അംഗം രാമകൃഷ്ണൻ നായർ തുടങ്ങുയവർ പ്രസംഗിച്ചു.
80 വയസു കഴിഞ്ഞ വയോജനങ്ങളെ സമ്മേളനത്തിൽ ആദരിച്ചു. ഭാരവാഹികളായി അബുബക്കർ- പ്രസിഡന്റ്, അരുവിക്കര കൃഷ് ണൻകുട്ടി- വൈസ് പ്രസിഡന്റ്, കളത്തറ വേണു- സെക്രട്ടറി, ഇരുമ്പ ശശി - ജോയിന്റ് സെക്രട്ടറി, കോമളവല്ലി അമ്മ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.