ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളില്‍ വിവിധ ക്ലബുകളുടെ ഉദ്ഘാടനം
1571321
Sunday, June 29, 2025 6:37 AM IST
തിരുവനന്തപുരം: ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ 2025 അധ്യയന വര്‍ഷത്തിലെ വിവിധ ക്ലബുകളുടെയും സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം റേഡിയോ ജോക്കികളായ ചിഞ്ചു, കാര്‍ത്തിക് എന്നിവര്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. സേവ്യര്‍ അമ്പാട്ട് സിഎംഐയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റേഡിയോ ക്ലബിന്റെയും സാഹിത്യോത്സവത്തിന്റെയും ലോഗോകള്‍ പ്രകാശനം ചെയ്തു.
ആര്‍ട്സ് ക്ലബ് സെക്രട്ടറി ഹന്ന നിര്‍മല്‍ ഫ്രാന്‍സിസ് ,ഡോ. ഹണി കുരുവിള, എല്‍.പ്രിയങ്ക, അനു ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.