ക്രൈസ്റ്റ് നഗർ കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
1571318
Sunday, June 29, 2025 6:37 AM IST
മാറനല്ലൂർ: തിരുവനന്തപുരം റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.പ്രദീപ് അധ്യക്ഷത വഹിച്ചു. കാട്ടാക്കട ഡിവൈഎസ്പി കെ.റാഫി, കോളജ് മാനേജർ ഫാ. സിറിയക്ക് മഠത്തിൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ സെക്രട്ടറി ആർ. കെ. ജ്യോതിഷ്, മാറനല്ലൂർ ഐഎസ്എച്ച് ഒ വി.ഷിബു എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി കൊല്ലം ഗവ. മെഡിക്കൽ കോളജ് സൈക്കോളജി വിഭാഗം മേധാവി ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.