കാ​ട്ടാ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പെ​ട്ട വി​ള​പ്പി​ൽ​ശാ​ല ച​ക്കി​ട്ട​പാ​റ ഊ​റ്റു​കു​ഴി കു​ന്നി​ൽ വീ​ട്ടി​ൽ രാ​ജ​കു​മാ​ര​ൻ ബി​നു​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ന​ന്ദു (20) വിന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ​ലി​ശ സ​ഹി​തം 46 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു നെ​യ്യാ​റ്റി​ൻ​ക​ര മോ​ട്ടോ​ർ ആ​ക്‌​സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യു​ണ​ൽ ക​വി​താ ഗം​ഗാ​ധ​ര​ൻ വി​ധി പ്ര​ഖ്യാ​പി​ച്ചു.

2018 ആ​ഗ​സ്റ്റു മാ​സം തി​രു​മ​ല പാ​ങ്ങോ​ട് റോ​ഡി​ൽ അ​ന​ന്ദു യാ​ത്ര ചെ​യ്തു പോ​യ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​തിർദി​ശ​യി​ൽ വ​ന്ന കെഎസ്ആർടിസി ബ​സ് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​ ഹ​ർ​ജി​ക​ക്ഷി​ക​ൾ​ക്ക് വേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ കാ​ട്ടാ​ക്ക​ട പി.എ​സ്. അ​നി​ൽ, മു​ഹ​മ്മ​ദ് മു​നീ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.